സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിന്റെ അസിസ്റ്റ്നറ്റ് കമാൻഡന്റ് തസ്തികയിലേക്കുള്ള പരീക്ഷയ്‌ക്കായി യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
അവസാന തിയതി : 2016 ഏപ്രിൽ 8
കേന്ദ്ര പൊലീസ് സേനകളായ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF), സെൻട്രൽ റിസർവ്വ് പൊലീസ് ഫോഴ്സ് (CRPF), ഇന്തോ ടിബറ്റർ ബോർഡർ പൊലീസ് (ITBF), സശസ്ത്ര സീമാബൽ (SSB) എന്നിവയിൽ അസിസ്റ്റന്റ് കമാൻഡന്റ് – (ഗ്രൂപ്പ് എ) തസ്തികയിലാണ് അവസരങ്ങൾ.
ഒഴിവുകൾ:ആകെ 270 ( ബി.എസ്.എഫ് – 28, സി.ആർ.പി.എഫ്-97, ഐ.ടി.ബി.പി-87,എസ്.എസ്.ബി-58)
യോഗ്യത: ബിരുദം / തത്തുല്യം, ഉദ്യോഗാർത്ഥിക്ക് മികച്ച ആരോഗ്യ ക്ഷമത ഉണ്ടായിരിക്കണം. അവസാന വർഷ ബിരുദവിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
പ്രായം: 20 – 25 വയസ്സ് (2016 ആഗസ്റ്റ് 1 അടിസ്ഥാനമാക്കി), (അർഹവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാനുസൃത വയസ്സിളവുണ്ട്)
തിരഞ്ഞെടുപ്പ്: എഴുത്ത് പരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. പരീക്ഷയ്‌ക്ക് മൂന്ന് ആഴ്ച മുൻപ് തന്നെ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ ലഭ്യമാകും. തപാലിൽ അഡ്മിറ്റ് കാർഡ് ലഭിക്കുന്നതല്ല. തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാ കേന്ദ്രമുണ്ട്
പരീക്ഷാ തിയതി: 2016 ജൂൺ 26
ഫീസ്: 200 രൂപ. (എസ്.സി/ എസ്.ടി വിഭാഗക്കാര്ക്കും വനിതകൾക്കും ഫീസില്ല.)
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : 2016 ഏപ്രിൽ 8
പൂർണ്ണമായ വിജ്‌ഞാപനത്തിന് സന്ദർശിക്കേണ്ട വെബ്സൈറ്റ് : www.upsc.gov.in
No comments: