» » » » » കൊച്ചി- മറൈൻ പ്രൊഡക്റ്റ്സ് എക്സ്പോർട്ട് ഡെവലെപ്പ്മെന്റ് അതോറിറ്റിയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കൊച്ചിയിലെ മറൈന്‍ പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്‍റ് അതോറിറ്റി (MPEDA) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 
ഓൺലൈൻ അപേക്ഷയുടെ അവസാന തിയതി : 31/03/2016

തസ്തികകൾ 
1. ജൂനിയർ ലബോറട്ടറി അനലിസ്റ്റ്: ഒഴിവുകൾ 10 (ജനറൽ-ആറ്, എസ്.സി-രണ്ട്, ഒ.ബി.സി-രണ്ട്). യോഗ്യത കെമിസ്ട്രിയിലോ ഫിഷറീസിലോ ബിരുദം. /, കെമിസ്ട്രി ഒരു വിഷയമായുള്ള ബിരുദവും മൂന്നുവർഷ പ്രവൃത്തിപരിചയവും.
ഉയർന്ന പ്രായപരിധി 28. 
2. ഫീൽഡ് സൂപ്പർവൈസർ: 9 ഒഴിവ് (ജനറൽ-ആറ്, ഒ.ബി.സി-മൂന്ന്). യോഗ്യത: മാരികള്‍ചർ/അക്വാകള്‍ചർ/ഫിഷറി സയൻസ്/സുവോളജി/മറൈന്‍ ബയോളജി/ഓഷ്യന്‍ ലൈഫ് സയൻസ്/ഇന്‍ഡസ്ട്രിയൽ ഫിഷറീസ് ബിരുദവും അക്വാകള്‍ചറിൽ മൂന്നുവർഷ പ്രവൃത്തിപരിചയവും. മാരികള്‍ചർ/അക്വാകള്‍ചർ ബിരുദാനന്തരബിരുദവും അക്വാകള്‍ചറിലോ അക്വാകള്‍ചർ റിസർച്ചിലോ ഉള്ള പ്രവൃത്തിപരിചയവും അഭിലഷണീയ യോഗ്യതയാണ്.
ഉയർന്ന പ്രായപരിധി 28. 
3. ജൂനിയർ ക്ളർക്ക്: 10 ഒഴിവ് (ജനറൽ-അഞ്ച്, ഒ.ബി.സി-മൂന്ന്, ശാരീരികവെല്ലുവിളികള്‍ നേരിടുന്നവർ-ഒന്ന്, വിമുക്തഭടന്മാർ-ഒന്ന്) ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും.
ഉയർന്ന പ്രായപരിധി 28. 
4. ഇലക്ട്രിക്കൽ ഓപറേറ്റർ: 1 ഒഴിവ് (ജനറൽ). യോഗ്യത: എസ്.എസ്.എൽ.സിയും ഇലക്ട്രിക്കൽ ട്രേഡിൽ ഐ.ടി.ഐയും ഇലക്ട്രിക്കൽ ഉപകരണങ്ങള്‍ നന്നാക്കുന്നതിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും. /, ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ളോമയും ഇലക്ട്രിക്കൽ ഉപകരണങ്ങള്‍ നന്നാക്കുന്നതിൽ ഒരുവർഷ പ്രവൃത്തിപരിചയവും.
ഉയർന്ന പ്രായപരിധി 28. 
5. മൾട്ടിടാസ്കിങ് അസിസ്റ്റന്‍റ് (ഫീൽഡ് അസിസ്റ്റന്‍റ്): 15 ഒഴിവ് (ജനറൽ-ഒമ്പത്, എസ്.സി-ഒന്ന്, ഒ.ബി.സി-നാല്, വിമുക്തഭടന്മാർ-ഒന്ന്). 10ാം ക്ളാസ് വിജയിച്ചിരിക്കണം. അക്വാകള്‍ചറിൽ രണ്ടുവർഷ പ്രവൃത്തിപരിചയം വേണം. 
6. ജൂനിയർ ടെക്നിക്കൽ ഓഫിസർ (എക്സ്പോർട്ട് പ്രമോഷന്‍): 8 ഒഴിവ് (ജനറൽ-ആറ്, എസ്.സി-രണ്ട്). യോഗ്യത: ബിരുദാനന്തര ബിരുദവും ഫിഷറീസിൽ മൂന്നുവർഷ പ്രവൃത്തിപരിചയവും.
ഉയർന്ന പ്രായപരിധി 35.
7. ഡാറ്റാ പ്രോസസിങ് അസിസ്റ്റന്‍റ്: 3 ഒഴിവ് (ജനറൽ-രണ്ട്, ഒ.ബി.സി-ഒന്ന്). യോഗ്യത: കമ്പ്യൂട്ടർ ആപ്ളിക്കേഷന്‍/ഇന്‍ഫർമേഷന്‍ ടെക്നോളജി/കമ്പ്യൂട്ടർ സയൻസ് ബിരുദാനന്തരബിരുദം. /, കമ്പ്യൂട്ടർ എഞ്ചിനീയറിങ്/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ടെക്നോളജി/കമ്പ്യൂട്ടർ സയൻസ് ആന്‍ഡ് എഞ്ചിനീയറിങ്/ഇന്‍ഫർമേഷന്‍ ടെക്നോളജിയിൽ ബി.ഇ/ബി.ടെക്, ഡാറ്റാ പ്രോസസിങ്ങിൽ മൂന്നുവർഷ പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 35. 
8. ജൂനിയർ ഹിന്ദി ട്രാന്‍സ്ലേറ്റർ: 2 ഒഴിവ് (ജനറൽ-ഒന്ന്, എസ്.സി-ഒന്ന്). ഹിന്ദിയിൽ ബിരുദാനന്തരബിരുദം. വിവർത്തനത്തിൽ നാലുവർഷ പരിചയം.
ഉയർന്ന പ്രായം 35. 
9. സീനിയർ ക്ളർക്ക്: 8 ഒഴിവ് (ജനറൽ-ആറ്, എസ്.സി-ഒന്ന്, എസ്.ടി-ഒന്ന്) ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത.
ഉയർന്ന പ്രായം 28. 
10. ജൂനിയർ സ്റ്റെനോഗ്രാഫർ (ഇംഗ്ളീഷ്): 4 ഒഴിവ് (ജനറൽ-രണ്ട്, എസ്.ടി-ഒന്ന്, ഒ.ബി.സി-ഒന്ന്). ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത.
ഉയർന്ന പ്രായം 28. 
11. ഹിന്ദി സ്റ്റെനോഗ്രാഫർ: 1 ഒഴിവ് (ജനറൽ). ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും. ഹിന്ദി ടൈപിങ്ങിൽ മികവുവേണം.
ഉയർന്ന പ്രായം 28. 
ഒഴിവ‌ുകൾ ആകെ: 71
അപേക്ഷാ ഫീസ് : 250 രൂപ
(സെക്രട്ടറി, എം.പി.ഇ.ഡി.എ എന്നപേരിൽ എറണാകുളത്ത് മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് ഫീസടക്കേണ്ടത്). (എസ്.സി-എസ്.ടി വിഭാഗക്കാർക്കും ശാരീരികവെല്ലുവിളികള്‍ നേരിടുന്നവർക്കും വിമുക്തഭടന്മാർക്കും എം.പി.ഇ.ഡി.എ ജീവനക്കാർക്കും ഫീസില്ല) 
ഓണ്‍ലൈനായി അപേക്ഷിച്ചശേഷം അപേക്ഷയുടെ പ്രിന്‍റൗട്ടും ഡിമാന്‍ഡ് ഡ്രാഫ്റ്റും തപാലിൽ അയക്കണം. അപേക്ഷിക്കേണ്ട അവസാനതീയതി മാർച്ച് 31.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്ക‌ുക www.mpeda.gov.in.

About Unknown

Hi there! I am Hung Duy and I am a true enthusiast in the areas of SEO and web design. In my personal life I spend time on photography, mountain climbing, snorkeling and dirt bike riding.
«
Next
Newer Post
»
Previous
Older Post

No comments:

Leave a Reply