» » » » » » » » ബ്ലോഗ് എഴ‌ുത‌ൂ... വര‌ുമാനം ഉണ്ടാക്ക‌ൂ...

ബ്ലോഗ് ഒര‌ു ഓൺലൈൻ ഡയറി ആണെന്ന‌ു പറയാം. ബ്ലോഗിൽ ക‌ുറിക്ക‌ുന്ന വരികള‌ും ചിത്രങ്ങള‌ും  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യക്തികൾക്ക് ഓൺലൈനില‌ൂടെ വീക്ഷിക്ക‌ുവാനാക‌ും.
കഥകളോ, കവിതയോ, പാട്ടിന്റെ വരികളോ  അങ്ങനെ ഏതു വിഷയത്തെക്ക‌ുറിച്ച‌ും ബ്ലോഗിൽ എഴ‌ുതാം. നിലവിൽ ബ്ലോഗ് തയ്യാറാക്ക‌ുന്നതിന് ഏറ്റവ‌ുമതികം ആള‌ുകൾ ഉപയോഗിക്ക‌ുന്നത് ഗൂഗിളിന്റെ സൌജന്യ സേവനമായ ബ്ലോഗ്ഗർ (Blogger) ആണ്.
          ബ്ലോഗ് ത‌ുടങ്ങ‌ുവാൻ ഗൂഗിളിന്റെ തന്നെ ജീ മെയിൽ അക്കൌണ്ട് ഉപയോഗിച്ച് ബ്ലോഗ്ഗറിന്റെ സൈറ്റിൽ (Blogger.com) രജിസ്റ്റർ ചെയ്യാം ബ്ലോഗിന് ഡൊമൈൻ നേം നൽ‌കിയതിന് ശേഷം ബ്ലോഗിംങ്ങ് ആരംഭിക്കാം. 
ബ്ലോഗിലൂടെ വര‌ുമാനം
          ചില വാക്ക‌ുകൾ നമ്മൾ ഗൂഗിളിൽ സേർച്ച് ചെയ്യ‌ുകയാണെങ്കിൽ (ഉദാ:- UPSC Hall ticket, SSC) നമ്മൾ ചിലപ്പോൾ ഉദ്ദ്യേശിക്ക‌ുന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ അല്ലാതെ മറ്റു ചില വെബ് സൈറ്റ‌ുകളിൽ എത്താറ‌ുണ്ട്. ആ വെബ് സൈറ്റ‌ുകളിൽ ചിലതിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാറ‌ുമ‌ുണ്ട്. അങ്ങനെ വഴി മാറി ഇത്തരം ഔദ്യോഗികമല്ലാത്ത വെബ് സൈറ്റുകളിൽ എത്തുന്ന നമ്മൾ ഈ പരസ്യങ്ങളിൽ ക്ലിക്ക്  ചെയ്താൽ ഈ വെബ്സൈറ്റ് ഉടമയ്‌ക്ക് പണം ലഭിക്കാറ‌ുണ്ട് എന്നത് നമ്മളിൽ പലർക്ക‌ും അറിയാത്ത ഒര‌ു യാഥാർത്ഥ്യമാണ്. 
          ഇങ്ങനെ നമ്മ‌ുടെ വെബ്സൈറ്റിലോ ബ്ലോഗിലോ പരസ്യം പ്രദർശിപ്പിച്ച് പണം നമ‌ുക്ക‌ും ഉണ്ടാക്കാവ‌ുന്നതാണ്.  ഇങ്ങനെ സൈറ്റ‌ുകളിൽ പരസ്യം പ്രദർശിപ്പിച്ച് സൈറ്റ്  ഉടമകൾക്ക് പണം നൽ‌ക‌ുന്ന കമ്പനികളിൽ മ‌ുൻ‌നിരയിൽ നിൽ‌ക്ക‌ുന്ന കമ്പനിയാണ് ഗൂഗിളിന്റെ തന്നെ ഗൂഗിൾ ആഡ്സെൻസ്
          ഗൂഗിളിന്റെ തന്നെ ഉത്പന്നവ‌ും സൈറ്റുകളിൽ പരസ്യം നൽ‌ക‌ുവാൻ വേണ്ടി മാത്രം രൂപീകരിച്ചതുമായ ഒര‌ു പ്രത്യേക പ്രോഗ്രാമാണ് ഗൂഗിൾ ആഡ് സെൻസ്. ലോകവ്യാപകമായി ഏറ്റവ‌ും അധികം സൈറ്റ‌ുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്ക‌ുന്നത് ഗൂഗിൾ ആഡ്സെൻസ് സേവനം ഉപയോഗിച്ചാണ്. ഈ നിലയിൽ ഗൂഗിളാണ് ലോകത്തിലെ ഏറ്റവ‌ും വലിയ പരസ്യക്കമ്പനി എന്ന‌ു പറയാം. ഗൂഗിളിന്റെ തന്നെ വര‌ുമാനത്തിലെ നല്ലൊര‌ു ശതമാനവ‌ും ഉണ്ടാക‌ുന്നത് ഗൂഗിൾ ആഡ്സെൻസിലൂടെയാണ്. 
          ഓരോ  വെബ്സൈറ്റ് /ബ്ലോഗ് ഉടമകൾക്ക‌ും നിബന്ധനകൾക്ക് വിധേയമായി ഗൂഗിൾ ആഡ്സെൻസിൽ അംഗമാകാം. (ഇതിന് പ്രായപരിധി ഇല്ല).  നമ്മ‌ുടെ സൈറ്റിൽ വര‌ുന്ന പരസ്യങ്ങളെല്ലാം പ‌ൂർണ്ണ അധികാരത്തോടെ കൈകാര്യം ചെയ്യ‌ുന്നത് ഗൂഗിൾ ആണ്.  സന്ദർശകർ ഈ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യ‌ുന്നതിന്റെയോ ആയിരം ഇം‌പ്രഷന‌ുകള‌ുടെ അടിസ്ഥാനത്തിലോ ആണ് വര‌ുമാനം ഉണ്ടാക‌ുക.
ഗൂഗിൾ ആഡ്സെൻസിൽ അംഗത്വം നേടിയെട‌ുത്താൽ നിബന്ധനകൾക്ക് വിധേയമായി ഏതൊര‌ു സൈറ്റില‌ും പരസ്യങ്ങൾ പ്രദർശിപ്പിക്കാവ‌ുന്നതാണ്. 
          ആഡ്സെൻസില‌ൂടെ നേടിയ പണം ഗൂഗിളിന്റെ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ വഴി നിങ്ങള‌ുടെ ബാങ്ക് അക്കൌണ്ടിലേക്ക് എത്ത‌ുന്ന‌ു. ആഡ്സെൻസിലൂടെ ക‌ുറഞ്ഞത് 100 ഡോളർ എങ്കില‌ും ആയതിന‌ു ശേഷം മാത്രമേ ഗൂഗിളിൽ നിന്ന് പണം സ്വീകരിക്ക‌ുവാൻ കഴിയുകയുള്ളു. 
ശ്രദ്ധിക്കേണ്ടവ: 
  1. നമ്മ‌ുടെ തന്നെ സൈറ്റില‌ുള്ള പരസ്യങ്ങളിൽ നമ്മൾ തന്നെ ക്ലിക്ക് ചെയ്യര‌ുത്. ക്ലിക്ക് ചെയ്യാൻ  ആരേയ‌ും ഓൺ‌‌ലൈനില‌ൂടെ  പ്രേരിപ്പിക്കര‌ുത് 
  2. സൈറ്റിൽ അശ്ലീലമോ, മതനിന്ദയോ, നിയമപരമല്ലാത്ത മറ്റു വിഷയങ്ങളോ ഉൾ‌പ്പെട‌ുത്തര‌ുത്
  3. നമ്മ‌ുടെ സൈറ്റിലുള്ള ഉള്ളടക്കത്തിനന‌ുസരിച്ചാണ് സൈറ്റിൽ പരസ്യം ലഭ്യമാക‌ുക
  4. മലയാളത്തിലോ മറ്റേതെങ്കില‌ും ഭാഷയിലോ ഉള്ളതായ സൈറ്റിലെ ഉള്ളടക്കം അവലംബം ചെയ്യാൻ ഗൂഗിൾ ആഡ്സെൻസിന് ബുദ്ധിമ‌ുട്ട് ആണെന്നതിനാൽ ഇംഗ്ലീഷ് ഭാഷയിൽ തന്നെ ബ്ലോഗ് ഉപയോഗിക്ക‌ുന്നതാണ് നല്ലത്. അല്ലെങ്കിൽ ആഡ്‌സെൻസ് അപേക്ഷ തിരസ്‌ക്കരിക്കപ്പെടാം 
  5. ബ്ലോഗ് ത‌ുടങ്ങി 2 മ‌ുതൽ 6 മാസത്തോളം കഴിഞ്ഞതിന‌ു ശേഷം മാത്രമേ ഗൂഗിൾ ആഡ്സെൻസ് ബ്ലോഗിൽ ലഭ്യമാവ‌ുകയ‌ുള്ളൂ.. ! 
  6. മറ്റൊര‌ു സൈറ്റിൽ നിന്ന് ഒരിക്കല‌ും കോപ്പിയെട‌ുത്ത് നമ്മ‌ുടെ സൈറ്റിൽ ചേർക്കര‌ുത്
  7. സൈറ്റിൽ ചിത്രങ്ങൾ ചേർക്ക‌ുകയാണെങ്കിൽ കോപ്പി റൈറ്റഡ് ചിത്രങ്ങൾ ചേർക്കര‌ുത്
  8. ആഡ്സെനിസിന് വേണ്ടി അപേക്ഷ അയയ്‌ക്ക‌ുന്നതിന് മ‌ുൻപായി നമ്മ‌ുടെ സൈറ്റ് പൂർണ്ണമായിരിക്കണം 
  9. ആഡ്സെനിസിന് വേണ്ടി അപേക്ഷ അയയ്‌ക്ക‌ുന്നതിന് മ‌ുൻപായി സൈറ്റിൽ പ്രൈവസി പോളിസി, കോൺ‌ടാക്റ്റ് ഡീറ്റെയിൽ‌സ് പേജ്, എബൌട്ട് അസ് എന്നിവ ചേർത്തിരിക്കണം
  10. ആള‌ുകൾക്ക് വീണ്ട‌ും സൈറ്റ് വിസിറ്റ് ചെയ്യ‌ുവാൻ തോന്ന‌ുന്ന തരത്തിൽ ഉള്ളടക്കങ്ങൾ വർദ്ധിപ്പിച്ചു കൊണ്ടിരിക്ക‌ുക. 
  11. സൈറ്റിലുള്ള ഉള്ളടക്കങ്ങൾ മറ്റ‌ുള്ളവരെ അറിയിക്ക‌ുവാനായി ഫേസ് ബുക്ക് പോല‌ുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളെ ഉപയോഗിക്ക‌ുന്നത് നല്ലതായിരിക്ക‌ും
ഗൂഗിൾ ആഡ്സെൻസിനെ ക‌ൂടാതെ ആഡ്സെൻസ് സേവനങ്ങൾ തര‌ുന്ന കമ്പനികൾ
  • Blog Ads
  • Amazone Associate
  • Text Link
  • Chithika Comparison Shopping Ads

About Unknown

Hi there! I am Hung Duy and I am a true enthusiast in the areas of SEO and web design. In my personal life I spend time on photography, mountain climbing, snorkeling and dirt bike riding.
«
Next
Newer Post
»
Previous
Older Post

No comments:

Leave a Reply