ഭോപ്പാലിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് II തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പരസ്യ നമ്പർ AIIMS/Bhopal/2016/04
ഒഴിവുകൾ: ആകെ - 200 (ജനറൽ - 101, ഒ.ബി.സി-54, എസ്.സി - 30, എസ്.ടി - 15)
യോഗ്യത:
എസ്.എസ്.എൽ.സി/ തത്തുല്യം, ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി സർട്ടിഫിക്കറ്റ്( പുരുഷന്മാർക്ക് തത്തുല്യ യോഗ്യത), സ്റ്റേറ്റ് നഴ്സിംഗ് കൌൺസിലിൽ എ ഗ്രേഡ് നഴ്സ് ആൻഡ് മിഡ് വൈഫ് റജിസ്ട്രേഷൻ (പുരുഷൻമാർക്കു തത്തുല്യ യോഗ്യത)
പ്രായം: 30 വയസ്സ് (അർഹവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാനുസൃത വയസ്സിളവ് ലഭിക്കും
അപേക്ഷാ ഫീസ്: 600 രൂപ (പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗക്കാർക്കും വികലാംഗർക്കും ഫീസില്ല)
എഴുത്തു പരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടക്കുക
ഓൺലൈനായി അപേക്ഷ അയയ്‌ക്കുന്നതിനും വിശദവിവരങ്ങൾക്കും സന്ദർശിക്കേണ്ട വെബ്സൈറ്റ് :www.aiimsbhopal.edu.in
ഓൺലൈൻ അപേക്ഷയുടെ പ്രിന്റൌട്ടും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുടെ കോപ്പിയും 2 പാസ്സ്പോർട്ട് സൈസ് ഫോട്ടൊ എന്നിവ സ്പീഡ് പോസ്റ്റ് ആയി അയയ്‌ക്കണം
ഓൺലൈൻ അപേക്ഷ 2016 മാർച്ച് 10 മുതൽ 2016 ഏപ്രിൽ 15 വരെ.

No comments: